ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം ‘ഇഷ്‌കി’ ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. നവാഗതനായ അനുരാജ് മനോഹര്‍ ആണ് ‘ഇഷ്‌ക്’ സംവിധാനം ചെയ്യുന്നത് . മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രതീഷ് രവി തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തില്‍ ആന്‍ ശീതളാണ് ഷെയ്‌നിന്റെ നായികയായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.