തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അയ്യപ്പന്റെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന നിലപാടില്‍ ഉറച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെടുത്തി ഏതെങ്കിലും തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ പെരുമാറ്റച്ചട്ടലംഘനമായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ടിക്കാറാം മീണയുടെ ഈ നിർദേശത്തിൽ ബി.ജെ.പി.യും കോണ്‍ഗ്രസും അതൃപ്തി രേഖപ്പെടുത്തി.