ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ ഡൽഹിയിലെ ഫിറോസ്ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ നടക്കും. പരമ്പരയിൽ ഇരു ടീമുകളും രണ്ട് മത്സരങ്ങളിൽ വിജയിച്ചതിനാൽ അവസാന മല്‍സരം ഫൈനലിനു തുല്യമാണ്. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ഏകദിനമാണ് നാളെ നടക്കുന്നത്.

പരമ്പരയില്‍ 2-0 പിന്നിട്ടു നിന്ന ശേഷം ശക്തമായ തിരിച്ചുവരവാണ് ഓസ്ട്രേലിയ നടത്തിയത്. എന്നാൽ ഫിറോസ്‌ഷാ കോട്‌ലയില്‍ ഓസ്ട്രേലിയക്കെതിരെ കളിച്ച നാലു കളികളില്‍ മൂന്നിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്.