ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സഖ്യത്തിനില്ല. എസ്പി- ബിഎസ്പിക്കൊപ്പം കോൺഗ്രസും സഖ്യത്തിനൊപ്പം ചേരുമെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എസ്പി -ബിഎസ്പി സഖ്യത്തില്‍ ഇല്ലെന്നും, ഒറ്റയ്ക്കാണ് മത്സരിക്കുന്നതെന്നും ജോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

കോണ്‍ഗ്രസ് സഖ്യത്തിലുണ്ടെന്നും രണ്ട് സീറ്റുകള്‍ അവര്‍ക്കായി മാറ്റിവെച്ചിട്ടുണ്ടെന്നും അഖിലേഷ് യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് പുറമെ 13 സീറ്റുകള്‍ കൂടി കോൺഗ്രസിന് നൽകി യുപിയിൽ മഹാസഖ്യം ഉണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ കോണ്‍ഗ്രസ് ശക്തമായ മത്സരത്തിനാണ് കളമൊരുക്കുന്നത്.