ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ മത്സരത്തില്‍ ഇന്ത്യന്‍ ടീം പട്ടാള തൊപ്പി ധരിച്ച് ഇറങ്ങിയതിനെതിരെ പാക്കിസ്ഥാൻ. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരോടുളള ആദരവിന്റെ സൂചകമായിട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ പട്ടാള തൊപ്പി ധരിച്ച് ഇറങ്ങിയത്. ഇന്നലത്തെ മത്സരത്തില്‍ നിന്നുള്ള പ്രതിഫലം നാഷണല്‍ ഡിഫെന്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്യാനും ഇന്ത്യന്‍ ടീം തീരുമാനിച്ചിരുന്നു.

എന്നാൽ ഇന്ത്യയുടെ നടപടിക്കെതിരെ ഐസിസിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പാക്കിസ്ഥാൻ. ഇന്ത്യ ക്രിക്കറ്റിനെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഐസിസി ഉടനെ നടപടികള്‍ സ്വീകരിക്കണമെന്നും പാക് മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. ഇന്ത്യ പട്ടാള തൊപ്പി ധരിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ കാശ്മീരില്‍ ഇന്ത്യ നടത്തുന്ന പീഡനങ്ങള്‍ക്ക് പകരം പാക്കിസ്ഥാൻ കറുത്ത ബാഡ്ജ് ധരിച്ച്‌ കളിക്കാന്‍ ഇറങ്ങണമെന്നും പാക് മന്ത്രി പറഞ്ഞു. ഐസിസി നേരിട്ട് നടപടി എടുത്തില്ലെങ്കില്‍ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് പരാതി നല്‍കണമെന്നും ചൗധരി ട്വിറ്ററില്‍ കുറിച്ചു.