മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിലെ പുതിയ വീഡിയോ ഗാനത്തിന് സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണം. കാത്ത് കാത്ത് മിഴികളില്‍ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

ഗോപി സുന്ദറിന്റെ ആലാപനത്തില്‍ സിത്താര ആലപിച്ചൊരു ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം മാര്‍ച്ച 22നാണ് തിയ്യേറ്ററുകളിലെത്തും. കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് സിനിമ നിര്‍മ്മിക്കുന്നത്.