ഇസ്ലാമാബാദ് : ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ അടക്കമുള്ള വിഷയങ്ങളില്‍ തുറന്ന ചര്‍ച്ചയാകാം. തെറ്റിദ്ധാരണയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പുല്‍വാമയില്‍ തെളിവ് തന്നാല്‍ നടപടിയെടുക്കാമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും യുദ്ധം ഒന്നിനും ഒരു പരിഹാരവുമല്ലെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറയുന്നു.

 

തീവ്രവാദത്തിനായി പാക് മണ്ണ് ഉപയോഗിക്കുന്നത് പാകിസ്ഥാന് താത്പര്യമുള്ള കാര്യമല്ല. ഇക്കാര്യത്തിൽ ചർച്ചയ്ക്കും സഹകരണത്തിനും പാകിസ്ഥാൻ തയ്യാറായിട്ടും ഇന്ത്യ സൈനിക നീക്കം നടത്തിയപ്പോഴാണ് തിരിച്ചടിച്ചതെന്നും ഇമ്രാൻഖാൻ വിശദീകരിക്കുന്നു.