പുല്‍വാമയില്‍ വീരമൃത്യുവരിച്ച 71 ജവാന്മാരുടെ പേരുകള്‍ ശരീരത്തില്‍ ടാറ്റു ചെയ്ത് യുവാവ്

17

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആദരമര്‍പ്പിക്കുകയാണ് ഓരോ ഇന്ത്യക്കാരനും. രാജസ്ഥാനില്‍ ബിക്കാനെറില്‍ ഗോപാല്‍ സഹരണ്‍ എന്ന യുവാവ് ജവാന്മാരുടെ പേരുകള്‍ തന്റെ ശരീരത്തില്‍ ടാറ്റൂ ചെയ്തുകൊണ്ടാണ് അവരുടെ ജീവത്യാഗത്തിനു മുന്നില്‍ പ്രണാമം അര്‍പ്പിച്ചത്. 71 രക്തസാക്ഷികളുടെ പേരാണ് ഗോപാല്‍ തന്റെ ശരീരത്തില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. ബിക്കാനെറിലെ ഭഗത് സിങ് യൂത്ത് ബ്രിഗേഡുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ആളാണ് ഗോപാല്‍. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയവരുടെ പേര് ഒരിക്കലും മറന്നു പോകാതിരിക്കാനാണ് താന്‍ ഇത് ചെയ്തതെന്ന് ഗോപാല്‍ പറയുന്നത്.

ഗോപാലിന്റെ വാക്കുകൾ ഇങ്ങനെ:

“‘നമ്മുടെ രാജ്യത്തിനായി ജീവന്‍ നഷ്ടപ്പെടുത്തിയര്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ ഞങ്ങള്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. പുല്‍വാമ ആക്രമണത്തിന് ശേഷമാണ് ഞാന്‍ തീരുമാനിച്ചത് അവരുടെ പേരുകള്‍ ഒരിക്കലും മറന്നു പോകാതിരിക്കാനായി എന്തെങ്കിലും ചെയ്യണമെന്ന്. പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട 40 പേര്‍ക്കു പുറമേ, സമീപകാലത്തു നടന്ന ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട മറ്റു 31 ജവാന്മാരുടെ പേരുകള്‍ കൂടി ഞാന്‍ ടാറ്റൂ ചെയ്തു,”