കേരളത്തിലെ ആദ്യത്ത ജാവ മോട്ടോര്‍സൈക്കില്‍ ഷോറൂ൦ തിരുവനന്തപുരത്ത്

10

ക്ലാസിക്ക് ലെജന്‍ഡ്‌സിന്റെ ജാവ മോട്ടോര്‍ സൈക്കിളിന്റെ ആദ്യ ഡീലര്‍ഷിപ്പ് തിരുവനന്തപുരത്തെ പുതിയ ഷോറൂമിൽ തുടങ്ങിയിരിക്കുന്നു. തിരുവനന്തപുരം കമന നീറമങ്കരയിലെ മലയാളം മൊബൈക്ക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഷോറൂമിലൂടെയാണ് കേരളത്തില്‍ ആദ്യമായി ജാവ മോട്ടോര്‍സൈക്കില്‍ വിപണയില്‍ ഇറക്കിയിരിക്കുന്നത്. ജാവ ആരാധകരുടേയും ഉപഭോക്താക്കളുടേയും സാന്നിധ്യത്തില്‍ ക്ലാസിക്ക് ലെജന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സഹ സ്ഥാപകനും, ഫൈ കാപ്പിറ്റല്‍ സ്ഥാപകനും, മാനേജിങ് പാര്‍ട്ണറുമായ അനുപം തരേജ ഷോറൂം ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരത്തെ പുതിയ ഷോറൂമിലൂടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയതില്‍ സന്തോഷമുണ്ടെന്നും സംസ്‌കാരവും പാരമ്ബര്യവും നിറഞ്ഞ നാട് എന്നതിനപ്പുറം കേരളത്തില്‍ ജാവക്ക് ആരാധകര്‍ ഏറെയുണ്ടെന്നും നവംബറില്‍ ജാവ അവതരിപ്പിച്ചത് മുതല്‍ ലഭിക്കുന്ന സ്‌നേഹവും ആരാധനയും കണ്ടിട്ടാണ് രാജ്യത്ത് പ്രീമിയം മോട്ടോര്‍ സൈക്കിളുകളുകളുടെ വില്‍പ്പനയുടെ ചുവടുപിടിച്ചുള്ള ശിലങ്ങള്‍ക്ക് ഒരുങ്ങിയതെന്നും അനുപം തരേജ പറഞ്ഞു