വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മത്സരരംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കി പ​ട്ടേ​ല്‍ സം​വ​ര​ണ സ​മ​ര​നേ​താ​വ് ഹാ‍​ര്‍​ദി​ക് പ​ട്ടേ​ല്‍. ല​ക്നോ​വി​ല്‍ ന​ട​ന്ന റാ​ലി​യി​ലാ​ണ് ഹാ​ര്‍​ദി​ക് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഗുജറാത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ശക്തമായി രംഗത്തെത്തിയ യുവ നേതാവാണ് ഹാ‍​ര്‍​ദി​ക് പ​ട്ടേ​ല്‍.

ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ പ്രാ​യ​മാ​യ 25 വ​യ​സ് അ​ടു​ത്തി​ടെ പൂ​ര്‍​ത്തി​യാ​യ​തോ​ടെ മത്സര രംഗത്തിറങ്ങാൻ ഹാർദിക് തീരുമാനിക്കുകയായിരുന്നു. ഹാ​ര്‍​ദി​ക്കി​നു അ​മ്രേ​ലി, മെ​ഹ്സാ​ന സീ​റ്റു​ക​ളി​ലൊ​ന്നു ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. എന്നാൽ ​സ്വ​ത​ന്ത്ര​നാ​യി​ട്ടാ​കു​മോ ഏ​തെ​ങ്കി​ലും പാ​ര്‍​ട്ടി ടി​ക്ക​റ്റി​ലാ​കു​മോ മ​ല്‍​സ​രി​ക്കു​ക എ​ന്ന​ കാര്യത്തിൽ തീരുമാനമായിട്ടില്ല.