പൃഥ്വിരാജ് നായകനായെത്തുന്ന നയനും ഫഹദ് ഫാസില്‍ വില്ലന്‍ റോളിലെത്തുന്ന കുമ്പളങ്ങി നൈറ്റ്‌സും നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. സോണി പിക്ച്ചേഴ്സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേർന്ന് നിർമ്മിക്കുന്ന നയൻ ജെനൂസ് മുഹമ്മദാണ് സംവിധാനം ചെയ്യുന്നത്. നയന്‍ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. പൃഥ്വിരാജിനെ കൂടാതെ മംമ്ത മോഹന്‍ദാസ്,വാമിഖ,പ്രകാശ് രാജ്, ടോണി ലൂക്ക്, ബാലതാരം അലോക് എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായെത്തുന്നു.

നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ദിലീഷ് പോത്തന്‍, നസ്രിയ നസീം, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ വില്ലന്‍ റോളിലാണ് ഫഹദ് എത്തുന്നത്. അന്നാ ബെന്നാണ് ചിത്രത്തില്‍ ഷെയ്നിന്റെ നായികയായി എത്തുന്നത്. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.