ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണന്‍ ഒരുക്കുന്ന കുമ്ബളങ്ങി നൈറ്റ്സ് റിലീസിനൊരുങ്ങുന്നു. നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാകും ഫഹദ് എത്തുക. ഷമ്മി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.
ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രത്തില്‍ നായിക പുതുമുഖമാണ്. ശ്യാം പുഷ്ക്കരന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുശിന്‍ ശ്യാം സംഗീതം നല്‍കുന്നു. ഫെബ്രുവരി ഏഴിന് ചിത്രം റിലീസിനെത്തും