ഫോണുകളും മറ്റു ഉപകരണങ്ങളും വന്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരമൊരുക്കി ഷവോമി മീ സെയില്‍ ഡേയ്സ്. ജനുവരി 28 മുതല്‍ ജനുവരി 30 വരെയാണ് എം.ഐ ഡേയ്സ് . ഫ്ലിപ്പ്കാര്‍ട്ട് നോ-കോസ്റ്റ് ഇഎംഐ യും, മികച്ച എക്സേഞ്ച് ഓഫറുകളും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രകാരം 21,999 രൂപ വിലയുള്ള പോക്കോ എഫ്1 6ജിബി പതിപ്പ് 8,999 രൂപയ്ക്കും 25,999 രൂപ വിലയുള്ള 8ജിബി ഹൈഎന്‍റ് പതിപ്പ് 20,000 രൂപയ്ക്കും സ്വന്തമാക്കാം.

റെഡ്മീ നോട്ട് 6 പ്രോ 3,000 രൂപ കുറവില്‍ 4ജിബി പതിപ്പ് 12,999 രൂപയ്ക്കും, 6ജിബി പതിപ്പ് 14,999 രൂപയ്ക്കും ലഭ്യമാക്കിയിട്ടുണ്ട്. റെഡ്മീ 5 നോട്ട് പ്രോയ്ക്ക് 4,000 രൂപയുടെ കുറവ് വരുത്തി. ഓഫര്‍ അനുസരിച്ച്‌ 4ജിബി പതിപ്പിന് 10,999 രൂപയും 6ജിബി പതിപ്പിന് 12,999 രൂപയുമാണ് വില. റെഡ്മീ 6 സീരിസിലെ ഫോണുകള്‍ക്കും 3,000 രൂപവരെ ഡിസ്ക്കൗണ്ട് വാഗ്‌ദാനം ചെയ്യുന്നു.