ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മ്മയുടെയും വിരാട് കൊഹ്ലിയുടേയും ഇന്നിംഗ്സാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. ശിഖർ ധവാൻ 28 റൺസെടുത്ത് പുറത്തായി. കൊഹ്ലി 60 ഉം രോഹിത് 62 റൺസും നേടി. കാര്‍ത്തിക് 38 റണ്‍സുമായും റായുഡു 40 റണ്‍സുമെടുത്തും പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസ് 49 ഓവറില്‍ 243 റൺസിന് പുറത്തായി. 93 റണ്‍സ് നേടിയ റോസ് ടെയ്‌ലറാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഷമി മൂന്നും
പാണ്ഡ്യയും ചാഹലും ഭുവിയും രണ്ടു വിക്കറ്റും വീഴ്ത്തി.