ദില്ലി: പുതിയ സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്ന സെലക്ഷന്‍ കമ്മിറ്റി വ്യാഴാഴ്ച യോഗംചേരാനിരിക്കേ സിബിഐയിൽ കൂട്ടസ്ഥലംമാറ്റം. 20 ഉദ്യോഗസ്ഥരെയാണ് ഇടക്കാല ഡയറക്ടറായ എം.നാഗേശ്വരറാവു സ്ഥലംമാറ്റിയത്. കേരളത്തിലെ രണ്ട് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി. കൊച്ചി യൂണിറ്റ് എസ്.പി. എ. ഷിയാസിനെ മുംബൈയിലേയ്ക്ക്കും, കാലാവധി തികയുന്നതിന് ഒരു വര്‍ഷം ബാക്കിനില്‍ക്കെ ഷിയാസിനെയും സ്ഥലംമാറ്റി. ഹരികുമാറിന് തിരുവനന്തപുരം യൂണിറ്റിന്റെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.

വായ്പാ തട്ടിപ്പ് നടത്തി രാജ്യത്ത് നിന്ന് മുങ്ങിയ നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റി. ഈ കേസ് അന്വേഷിച്ചിരുന്ന എസ് കെ നായരെ മുംബൈയിലെ ആന്‍റി കറപ്ഷൻ വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. ചെന്നൈ പൊലീസിൽ എസ് പി റാങ്കിലുള്ള എ ശരവണൻ ഇനി ഈ കേസ് അന്വേഷിക്കും.