ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ ഉണ്ടായ ബോംബേറില്‍ പ്രതികളായ 2 ആര്‍ എസ് എസ് പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ്‌ ചെയ്തു. മുഖ്യപ്രതിയായ ആര്‍ എസ് എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണിനൊപ്പം ബോംബ് എറിയാനുണ്ടായിരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനായ രാജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്മ്മസമിതി നടത്തിയ ഹര്‍ത്താല്‍ ദിനത്തിലാണ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബേറ് ഉണ്ടായത്. ഇതിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ്  മുഖ്യപ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പ്രവീണ്‍ അറസ്റ്റിലായത്.