ബിഗ്‌ ബോസ് എന്ന മലയാളം എന്ന പരിപാടിയിലൂടെ സുപരിചിതമായ പേളി ശ്രീനിഷിന്‍റെ പ്രണയകഥ ഇപ്പോൾ വിവാഹത്തിലെത്തിനിൽകുന്നു. ബിഗ്ബോസിന് പുറത്തെത്തിയിട്ടും ഇരുവരും പരസ്പരം കൈവിടാതെ നിന്നതോടെ ആരാധകരും ഇവര്‍ക്ക് സപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ‘പേളിഷ്’ എന്ന പേരും സ്നേഹപൂര്‍വ്വം പ്രേക്ഷകര്‍ ഇവര്‍ക്ക് ചാര്‍ത്തി കൊടുത്തു.

ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതായുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്. ഇരുവരുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ‘എന്‍ഗേജ്ഡ്’ എന്ന ടാഗോടെ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ വിവാഹനിശ്ചയത്തിന്‍റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

വീഡിയോ കാണാം:

2019 മാര്‍ച്ച്‌ ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷ് ഒരു അഭിമുഖത്തിനിടെ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിവാഹം ഉടന്‍ ഉണ്ടാവില്ലെന്നാണ് പേളി ഇതിനോടു പ്രതികരിച്ചത്. വീട്ടുകാരുടെ സമ്മതം തേടലാണ് ആദ്യം ചെയ്യുകയെന്നും ബിഗ് ബോസില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ പേളി പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചതായും പേളി അറിയിച്ചിരുന്നു.