മുംബൈ: ബോളിവുഡിലെ തന്റെ ആദ്യ സിനിമയായ ശ്രീദേവി ബംഗ്ലാവിനെ പറ്റി ഉയരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി നടി പ്രിയാ വാര്യര്‍. അടുത്തിടെ അന്തരിച്ച മുന്‍ ബോളിവുഡ് നടി ശ്രീദേവിയുടെ കഥപറയുന്ന ഈ സിനിമയുടെ ട്രൈലെർ യിറങ്ങിയപ്പോൾ കനത്ത വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ചിത്രത്തിനെതിരെ ബോണി കപൂര്‍ നിയമ നടപടിക്ക് ഒരുങ്ങിയതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ശ്രീദേവി എന്നത് കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും പ്രിയാവാര്യര്‍ പറഞ്ഞു. ചിത്രം ശ്രീദേവിയെ കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുകയാണ്’ പ്രിയ വാര്യര്‍ പറയുന്നു