തിരൂരില്‍ ടാറില്‍ വീണ് 8 നായക്കുട്ടികള്‍.തിരൂര്‍ മുനിസിപ്പാലിറ്റിയോടടുത്ത് ടാര്‍ വീപ്പകള്‍ സൂക്ഷിച്ചു വച്ചിരുന്നതില്‍ ഒരു വീപ്പ മറിഞ്ഞതാണ് 8 നായക്കുട്ടികള്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായത്.ഇന്നലെ രാത്രി 2 മണിയോടെയാണ് നായക്കുട്ടികള്‍ ടാറില്‍ വീണത്. രാത്രിയില്‍ തന്നെ ടാറില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ന് രാവിലെ 8 മണിയോടെയാണ് നായ്ക്കുട്ടികളെ എടുക്കാന്‍ സാധിച്ചതെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറയുന്നു.

നിലമ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയുടെ പ്രവർത്തകർ വിവരമറിഞ്ഞ് തിരൂരിലേക്ക് തിരിച്ചിട്ടുണ്ട്. തെരുവ് നായകളെ സംരക്ഷിച്ച് പരിചയമുള്ള ഇവർക്ക് നായ്ക്കുട്ടികളെ രക്ഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. എന്നാൽ അതുവരെ എത്ര നായ്ക്കുട്ടികളുടെ ജീവൻ നിലനിർത്താൻ സാധിക്കും എന്ന കാര്യത്തിൽ ആശങ്കയുണ്ട്.