ചെന്നൈ∙ സംഗീത സംവിധായകൻ എസ്.ബാലകൃഷ്ണൻ (69) അന്തരിച്ചു. ഇന്ന് രാവിലെ 11ന് നീലാങ്കരയിലെ വസതിയിലായിരുന്നു അന്ത്യം. ഒരു വർഷമായി കാൻസർ ബാധിച്ച് ചികിൽസയിലായിരുന്നു അദ്ദേഹം. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് ബസന്റ് നഗർ വൈദ്യുതി ശ്മശാനത്തിൽ.

ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, റാംജി റാവു സ്പീക്കിങ്, കിലുക്കാംപെട്ടി, വിയറ്റ്നാം കോളനി, മഴവിൽ കൂടാരം, തുടങ്ങിയ മലയാള സിനിമകൾക്കു സംഗീതം നൽകിയിട്ടുണ്ട്.

ഭാര്യ രാജലക്ഷ്മി. ശ്രീവൽസൻ, വിമൽ ശങ്കർ എന്നിവർ മക്കളാണ്.