നിങ്ങൾ ഭക്ഷണത്തില്‍ ഉപ്പ് കൂടുതൽ ഉപയോഗിക്കുന്ന ആളാണോ..? ആണെങ്കിൽ ഇത് ശ്രദ്ധിക്കു

53

അധികമായാല്‍ അമൃതും വിഷം എന്നു കേട്ടിട്ടില്ലേ. അതുപോലെ അധികമായാല്‍ ഉപ്പും ശരീരത്തിന് വളരെയധികം ദോഷകരമാണ്. നമ്മുടെ ശരീരത്തിൽ സോഡിയത്തിന്റെ അളവ് ഒരു ഗ്രാമില്‍ കൂടിയാല്‍ രക്തസമ്മര്‍ദ്ദം ഉയരുമെന്ന് പഠനങ്ങൾ പറയുന്നു. “ലാന്‍സെറ്റ്” എന്ന ആരോഗ്യ ജേർണൽ, ഒരു ലക്ഷത്തോളം ആളുകളിൽ പഠന൦ നടത്തിയിരുന്നു. അതിൽ പറയുന്നതിങ്ങനെ; അഞ്ച് ഗ്രാമില്‍ കൂടുതല്‍ സോഡിയം ദിവസവും കഴിക്കുന്നവരിലാണ് രക്ത സമ്മര്‍ദ്ദം ഉയരുന്നത്. 5 ഗ്രാം സോഡിയം എന്നത് 12.5 ഗ്രാം ഉപ്പാണ്. അത്രയും ഉപ്പ് ദിവസവും കഴിക്കാന്‍ പാടില്ല എന്നാണ് ലോക ആരോഗ്യ സംഘടനയും വ്യക്തമാക്കുന്നത്. ഉപ്പ് കൂടുതലായാല്‍ ഹാര്‍ട്ട് അറ്റാക്, സ്ട്രോക്, കരള്‍ രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടാകാനുളള സാധ്യതയും വളരെ കൂടുതലാണ്.