തിരുവിതാംകൂര്‍ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ യുഡിഎഫിലേക്ക് ക്ഷണിച്ച് കെ മുരളീധരൻ എം എല്‍ എ. സിപിഎമ്മിൽ തുടർന്നാൽ ഒരു രക്ഷയും ഉണ്ടാകില്ലെന്നും ശബരിമലയിൽ നിന്ന് പത്മകുമാറിനെ ഒഴിവാക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. യുഡിഎഫിന്റെ ഏകദിന ഉപവാസ സമരത്തിൽ മറ്റ് മുതിര്‍ന്ന യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്മകുമാറിനെ യുഡിഎഫിലേക്ക് ക്ഷണിച്ചത്.

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് എ പത്മകുമാർ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കാനൊരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ പത്മകുമാർ ഇത് നിഷേധിച്ചെങ്കിലും ആരോപണങ്ങൾക്ക് ശക്തിപകരും വിധമാണ് മുരളീധരന്റെ ക്ഷണം.