ഫോട്ടോഗ്രാഫി അധിഷ്ടിതമായുള്ള സോഷ്യല്‍മീഡിയകളില്‍ ഏറ്റവും പ്രചാരത്തിലുള്ളത് ഏതാണ് എന്ന ചോദ്യത്തിന് കണ്ണും പൂട്ടി ഇന്‍സ്റ്റഗ്രാം എന്നുത്തരം പറയാം. ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്ന ഓരോ ആള്‍ക്കും ഒരൊറ്റ ആഗ്രഹമേ ഉണ്ടാകു, സംഭവം ‘K’ കടക്കണേ എന്ന്‍. ഈ ‘k’ എന്താണെന്ന് ചുള്ളന്മാര്‍ക്ക് പിടികിട്ടി കാണും. പക്ഷെ ഇത് അറിയാത്തവര്‍ക്കായി, ‘K’ എന്ന് വച്ചാല്‍ ആയിരം. 1K, 2K അങ്ങനെ പോകുന്നു ‘കെ’ കണക്ക്.
ഏതാണ് ഇന്‍സ്റ്റഗ്രാമ്മില്‍ ഏറ്റവും അധികം ‘k’ ലഭിച്ച പോസ്റ്റ്‌?
കൃത്യമായി ഉത്തരം അറിയില്ലെങ്കിലും നമുക്ക് ഒരു ഏകദേശ ധാരണ ഒക്കെ ഉണ്ടാകും. വല്ല സിനിമാ നടിയുടെ പടമോ, അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ പടമോ, ഇനി അതും അല്ലെങ്കില്‍ രസമുള്ള പട്ടിയുടെയോ പൂച്ചയുടെയോ പടമോ ആയിരിക്കും. പക്ഷെ ഇതിലൊന്നും പെടുന്നതല്ല ആ ജനപ്രീയ പോസ്റ്റ്.

പിന്നെ ഏതാണ് ആ കിടിലോസ്കി പടം? ഒരു മുട്ടയുടെ പടമാണ് ഏറ്റവും അധികം ആളുകളാല്‍ ലൈക്‌ ചെയ്യപ്പെട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌. രണ്ടു കോടിയിലധികം ലൈക്കുകളാണ് ഈ മുട്ടയ്ക്ക് കിട്ടിയിരിക്കുന്നത്. മുട്ടയെന്നു പറയുമ്പോള്‍ ആനമുട്ട പോലെ എന്തെങ്കിലും പ്രത്യേകതകള്‍ ഉള്ള മുട്ടയായിരിക്കും അല്ലെ? എന്നാല്‍ അല്ല, ഒരു സാധാരണ മുട്ടയാണ്‌ ആ താരം.
ഈ മാസം അഞ്ചാം തിയതിയാണ് ഈ സാധാരണ മുട്ടയുടെ പടം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്‌. നിലവില്‍ കൈലി ജെന്നറുടെ പേരിലുള്ള റെക്കോര്‍ഡ്‌ തകര്‍ക്കണം എന്നാ ഉദ്ദ്യേശത്തോടെ തന്നെ ആരംഭിച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌ ഫലം കണ്ടെന്നു എടുത്തു പറയേണ്ട ആവശ്യമിലല്ലോ.

View this post on Instagram

stormi webster 👼🏽

A post shared by Kylie ✨ (@kyliejenner) on