സൂപ്പർസ്റ്റാർ ര​ജ​നികാ​ന്തി​ന്‍റെ പു​തി​യ സി​നി​മ പേ​ട്ട റി​ലീ​സ് ദിനം തന്നെ ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍. തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റിലാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. തിയറ്ററില്‍ നിന്ന് ചിത്രീകരിച്ച സിനിമയുടെ എച്ച്‌ഡി പ്രിന്റാണ് പ്രചരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സിനിമ സൈറ്റില്‍ അപ് ലോഡ് ചെയ്യപ്പെട്ടത്.

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പേ​ട്ട. ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് കാ​ര്‍​ത്തി​ക് സു​ബ്ബ​രാ​ജ് ആ​ണ്.വിജയ്സേതുപതി, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.