ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ യോ​ഗിയുടെ സംസ്ഥാനത്ത്, പ്രയാ​​ഗ് രാജ് ജില്ലയിലെ ഭഡിവാർ ​ഗ്രാമത്തിലെ പ്രൈമറി സ്കൂൾ ഇപ്പോൾ കന്നുകാലികളുടെ വാസസ്ഥലമാണ്. അകത്തിരുന്ന് പഠിക്കേണ്ട കുട്ടികൾ സ്കൂൾ ​ഗേറ്റിന് പുറത്തും, തെരുവിൽ അലഞ്ഞു നടന്ന നൂറിലധികം കന്നുകാലികൾ സ്കൂളിനുള്ളിൽ കർഷകർ കെട്ടിയിരിക്കുകയാണ്. നാൽപതിലധികം കുട്ടികളാണ് പുറത്തുള്ളത്.സ്കൂൾ ​ഗേറ്റ് പൂട്ടി അതിന് പുറത്ത് വടികളുമായി ക്ഷുഭിതരായ ​ഗ്രാമീണ കർഷകർ കാവലിരിക്കുകയായിരുനെന്ന് സ്കൂൾ പ്രിൻസിപ്പൽ കമലേഷ് സിം​ഗ് പറയുന്നു. താൻ സ്കൂളിലെത്തിയപ്പോൾ കുട്ടികളെല്ലാം ​ഗേറ്റിന് പുറത്ത് ഇരിക്കുന്ന കാഴ്ചയാണ് കണ്ടെതെന്നും കമലേഷ് സിം​ഗ് കൂട്ടിച്ചേർക്കുന്നു.

സ്കൂളിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിന്റെ പേരിൽ ​​ഗ്രാമീണർക്കെതിരെ കേസെടുത്തതായി ജില്ലാ മജിസ്ട്രേറ്റ് വെളിപ്പെടുത്തി. ‌ജനുവരി 10 മുതൽ തെരുവിൽ അലഞ്ഞുനടക്കുന്ന കന്നുകാലികളെ ​ഗോ സംരക്ഷണ കേന്ദ്രങ്ങളിൽ എത്തിക്കാൻ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞിട്ടുണ്ട്. ഇവ മൂലം കർഷകർക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ല എന്നുറപ്പ് വരുത്താൻ ജില്ലാ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തുകയും ചെയ്തു