കൊച്ചി: എറണാകുളത്ത് വായോധികയായ അമ്മയെ ലഹരിക്കടിമയായ കൊല്ലാന്‍ ശ്രമിച്ച തോബിയാസ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹോം നഴ്‌സ് ലോറന്‍സിനെ (52) പോലീസ് അറസ്റ്റുചെയ്തു.ചൊവ്വാഴ്ച്ച രാവിലെ രണ്ട് മണിക്കാണ് സംഭവം നടന്നത്. രാവിലെ തോബിയാസ് അമ്മയെ കഴുത്ത്ഞ്ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നത് കാണാനിടയായ ലോറന്‍സ് പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും തടയാനാവത്തതിനെ തുടര്‍ന്നാണ് കത്തി ഉപയോഗിച്ച് കുത്തിയത് എന്ന് ലോറന്‍സ് പോലീസ്നു മൊഴി നല്‍കി. തൃശ്ശൂര്‍‍ സ്വദേശി ആയ ലോറന്‍സ് അഞ്ച് വര്‍ഷമായി ഹോം നേഴ്സ് ആയി അവിടെ ജോലി ചെയ്യുന്നു.

അവിവാഹിതനായ തോബിയാസ് പലപ്പോഴായി അമ്മയെയും ലോറന്‍സിനെയും ഉപദ്രവിക്കാറുണ്ടെന്നും  ലോറന്‍സ് പറഞ്ഞു. പലതവണ കഞ്ചാവ് കേസില്‍ പ്രതിയായിട്ടുള്ള ആളാണ്‌ തോബിയാസ്..