ഹര്‍ത്താലിലെ അക്രമങ്ങളെ നേരിടാന്‍ പ്രത്യേക പദ്ധതിയുമായി പോലീസ്. ബ്രോക്കന്‍ വിന്‍ഡോ എന്ന പേരില്‍ പ്രത്യേക ഓപ്പറേഷന്‍ തുടങ്ങാനാണ് പദ്ധതി. രണ്ടു ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ വിശദമായ അന്വേഷണം നടത്താല്‍ ഓരോ ജില്ലകളിലുമുള്ള പോലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഹര്‍ത്താലില്‍ ഇതുവരെ 266 പേര്‍ അറസ്റ്റിലും, 334 പേര്‍ കരുതല്‍ തടങ്കലില്‍ ഉണ്ടെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. ആക്രമണവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ ഇന്റലിജന്‍സ് വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.