ജയ്പൂർ: സർക്കാർ കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സാനിട്ടറി പാഡുകൾ നൽകാനൊരുങ്ങി രാജസ്ഥാൻ സർക്കാർ. ഈ പദ്ധതി നടപ്പിലാകുന്നതിലൂടെ കോളേജ് വിദ്യാർത്ഥികൾക്ക് സാനിട്ടറി പാഡുകൾ സൗജന്യമായി നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും രാജസ്ഥാൻ. സംസ്ഥാനത്തെ ആരോഗ്യ ഉപദേശകസമതിയുടെ ആവശ്യതയിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ചെലവ് 2.5 കോടി രൂപയാണ്. 189 സർക്കാർ കോളേജുകളിൽ സൗജന്യ നാപ്കിന്‍ വെന്‍ഡിങ്ങ് മെഷിൻ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പ്. ഇതിലൂടെ 2.8 ലക്ഷത്തോളം വരുന്ന സർക്കാർ കോളേജുകളിലെ വിദ്യാർത്ഥിനികൾക്കും നിർദ്ധനരായ കുട്ടികൾക്കും ഈ പദ്ധതി ഉപകാരപ്രദമാകും