ശബരിമലയിൽ യുവതികള്‍ക്ക് സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സാവകാശം വേണമെന്ന് ദേവസ്വം ബോര്‍ഡ്

50

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ പരിമിതിയുണ്ടെന്നും, അതിന് സാവകാശം വേണമെന്നും ദേവസ്വം ബോര്‍ഡ്. മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നത് വരെ സാവകാശം അനുവദിക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. സുപ്രിംകോടതി വിധി പ്രകാരം ശബരിമല സന്ദര്‍ശനത്തിനൊരുങ്ങിയ നാല് സ്ത്രീകള്‍ സുരക്ഷ ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ സത്യവാങ്മൂലത്തിലാണ് ദേവസ്വം ബോര്‍ഡ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.