റിലീസ് ദിവസം തന്നെ യെന്തിരന്‍ 2.0 ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍

56

ഇന്ന് റിലീസ് ചെയ്‌ത രജനീകാന്ത് ചിത്രം യെന്തിരന്‍ 2.0യുടെ വ്യാജ പതിപ്പ് ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍.ത​മി​ഴ് റോ​ക്കേഴ്സാ​ണ് വ്യാ​ജ​പ​തി​പ്പ് അ​പ്‌​ലോ​ഡ് ചെ​യ്​തി​രി​ക്കു​ന്ന​ത്. ചിത്രം അപ്‌ലോഡ് ചെയ്‌ത് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ രണ്ടായിരത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്‌തിട്ടുണ്ട്.

അഞ്ഞൂറ് കോടിയിലധികം മുതല്‍ മുടക്കില്‍ നിർമ്മിച്ച സിനിമയില്‍ രജനീകാന്തിന് പുറമെ അക്ഷയ്‌ കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.