രണ്ട് മില്യണ്‍ കാഴ്ച്ചക്കാരുമായി ഒടിയനിലെ ഗാനം മെഗാഹിറ്റിലേക്ക്

57

ശ്രീകുമാർ മേനോന്റെ മോഹൻലാൽ ചിത്രം ഒടിയനിലെ ഗാനത്തിന് പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊണ്ടോരാം എന്ന് തുടങ്ങുന്ന ഗാനം നാല് ദിവസം കൊണ്ട് യൂട്യൂബിൽ 20 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

ഗാനം ഇറങ്ങി നാല് ദിവസം പിന്നിടുമ്പോഴും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ഈ ഗാനം. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയചന്ദ്രനാണ്. ആലപിച്ചിരിക്കുന്നത് സുധീപ് ചന്ദ്രനും ശ്രേയ ഘോഷാലും ചേർന്നാണ്. പാട്ടിന് ലഭിച്ച വലിയ സ്വീകാര്യതയില്‍ ശ്രേയ ഘോഷാല്‍ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചിരുന്നു. ചിത്രം ഡിസംബര്‍ 14 ന് തിയേറ്ററുകളിലെത്തും.