ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ നാളെ സുപ്രീംകോടതി പരിഗണിക്കും. നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിയ്ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അതേസമയം, ഹര്‍ജികളുടെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കില്ല. ജഡ്ജിമാരുടെ ചേംബറിൽ വച്ചായിരിക്കും ഹര്‍ജികളിന്മേൽ തീരുമാനമെടുക്കുക. ഇവിടേക്ക് അഭിഭാഷകർക്കോ കക്ഷികൾക്കോ പ്രവേശനം അനുവദിക്കില്ല. ആകെ 48 പുന:പരിശോധനാ ഹര്‍ജികളാണ് ഉള്ളത്.