മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസിനൊരുങ്ങി ഒടിയന്‍. ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ മോഹൻലാൽ ചിത്രം കേരളത്തിൽ മാത്രം 450ൽ അധികം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. ലോകമെമ്പാടുമായി നാലായിരത്തിലധികം സ്‌ക്രീനുകളിലാണ് ഒടിയൻ എത്തുന്നത് .

മലയാളത്തിലെ ഈ ബിഗ്‌ബഡ്ജറ്റ് ചിത്രം യുകെ, യുഎസ്, മിഡില്‍ ഈസ്‌റ്, ന്യൂസിലാന്‍ഡ്, പോളണ്ട്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ആദ്യ ദിനം തന്നെ പ്രദര്‍ശനത്തിനെത്തും. മഞ്ജു വാര്യര്‍ ആണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ്, സിദ്ദിഖ്, നന്ദു, ഇന്നസെന്റ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.