ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷ് ഉള്‍പ്പെട്ട 18 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. മന്‍പ്രീത് സിംഗാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് നവംബര്‍ 28ന് ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് തുടങ്ങുന്നത്.

ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഏറ്റുമുട്ടും. ബല്‍ജിയം, കാനഡ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പൂള്‍ സിയിലാണ് ഇന്ത്യ. 16 ടീമുകളാണ് നാല് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വരുന്ന ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും.