ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തിയുടെ പുതിയ ചീ​ഫ് ജ​സ്റ്റീ​സാ​യി ര​മേ​ശ് ര​ങ്ക​നാ​ഥി​നെ നി​യ​മി​ച്ചു. ഹൈ​ദ​രാ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന ജ​ഡ്ജിയായി പ്രവർത്തിച്ചു വരികയായിരുന്നു ര​മേ​ശ് രങ്കനാഥ്. ​ഉ​ത്ത​രാ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി ചീ​ഫ് ജസ്റ്റിസായിരുന്ന കെ.​എം. ജോ​സ​ഫിന്റെ ഒ​ഴി​വി​ലേ​ക്കാ​ണ് ജസ്റ്റീ​സ് ര​മേ​ശ് ര​ങ്ക​നാ​ഥിനെ നിയമിച്ചത്. ജ​സ്റ്റീ​സ് ര​മേ​ശ് ര​ങ്ക​നാ​ഥി​ന് രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍​ണ​ര്‍ ബേ​ബി റാ​ണി സ​ത്യ​വാ​ച​കം ചൊ​ല്ലി​കൊ​ടു​ത്തു.

1958 ജൂ​ലൈ 28 ഡ​ല്‍​ഹി​യി​ലാ​യി​രു​ന്നു ര​ങ്ക​നാ​ഥി​ന്‍റെ ജ​ന​നം. ബം​ഗ​ളൂ​രു സ​ര്‍​വ​ക​ല​ശാ​ല​യി​ല്‍​നി​ന്നും നിയ​മ​ത്തി​ല്‍ ബി​രു​ദ്ധം നേ​ടി​യ അ​ദ്ദേ​ഹം 1985ല്‍ ​ആ​ന്ധ്ര​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യി​ല്‍ അ​ഭി​ഭാ​ഷ​ക​നാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. 2005ല്‍ ​അ​ദ്ദേ​ഹം ആ​ന്ധ്ര ഹൈ​ക്കോ​ട​തി അ​ഡീ​ഷ​ണ​ല്‍ ജ​ഡ്ജി​യാ​യി. പിന്നീട് 2016ല്‍ ​ര​ങ്ക​നാ​ഥി​നെ ഹൈ​ദ​രാ​ബാ​ദ് ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ച്ചി​രു​ന്നു.