സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് വരുന്നു. ബാക്ക് വാട്ടർ സ്റ്റുഡിയോസിന്‍റെ ബാനറിൽ സന്തോഷ് നാരായനാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ പോവുന്ന സന്തോഷം താരം ഫേസ്ബുക്കിലൂടെ തന്റെ ആരാധകരെ അറിയിച്ചു. ‘പ്രിയപ്പെട്ടവരേ, മലയാള സിനിമയിലെ എന്‍റെ അരങ്ങേറ്റം പ്രഖ്യാപിക്കുന്നതിൽ ഞാൻ അതീവ സന്തോഷാലുവാണ്. സിനിമ ഉടൻ റിലീസാകും’ എന്നാണ് സണ്ണിയുടെ ഫേസ്ബുക് പോസ്റ്റ്. സിനിമയുടെ പേര്, സഹതാരങ്ങൾ ആരെല്ലാം എന്നത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമല്ല