ഡൽഹിയിൽ വായുമലീനികരണം രൂക്ഷമായതോടെ പതിനഞ്ച് വർഷത്തിലേറെ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും പത്ത് വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി സുപ്രീംകോടതി. ഇത്തരം വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കുമെന്ന് അറിയിപ്പ് നല്‍കാന്‍ ഗതാഗത വകുപ്പിന് കോടതി നിര്‍ദേശം നല്‍കി.

ഡല്‍ഹി – എന്‍സിആര്‍ മേഖലയില്‍ അന്തരീക്ഷ മലനീകരണം അതീവഗുരുതരമായ അവസ്ഥയിലാണെന്ന് കോടതി നിരീക്ഷിച്ചു. പതി‌ഞ്ച് വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെയും, പത്ത് വർഷം പഴക്കമുള്ള മറ്റ് വാഹനങ്ങളുടെയും പട്ടിക മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഡൽഹി ഗതാഗത വകുപ്പിന്റെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാനും കോടതി നിര്‍ദേശിച്ചു.