തിരുവന്തപുരം:  മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ വന്‍ പൊലീസ് സന്നാഹം. സുരക്ഷാചുമതല ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നൽകാനാണ് ഡിജിപിയുടെ തീരുമാനം. അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തും ശബരിമലയിലുമായി നിയോഗിക്കു൦. എ.ഡി.ജി.പി എസ്. ആനന്ദ കൃഷ്ണനാണ് സേനയുടെയും അനുബന്ധസംവിധാനങ്ങളുടെയും ചുമതല. കൂടുതല്‍ ഐജിമാരെയും എസ്പിമാരെയും ശബരിമലയില്‍ നിയോഗിക്കാന്‍ ആഭ്യന്തരവകുപ്പ് ആവിശ്യപ്പെട്ടിട്ടുണ്ട്.