വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. 12 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. യുവതാരം പൃഥ്വി ഷാ ടീമിൽ ഇടംനേടി. എന്നാൽ ആദ്യമായി ടെസ്റ്റ് ടീമിലേക്കു വിളി ലഭിച്ച മുഹമ്മദ് സിറാജും മായങ്ക് അഗര്‍വാളും അരങ്ങേറ്റത്തിനായി കാത്തിരിക്കണം.

ഇംഗ്ലണ്ട് പര്യടനത്തില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ടീമിലെ സ്ഥാനം നിലനിര്‍ത്തി. അശ്വിന്‍ ടീമില്‍ മടങ്ങിയെത്തിയപ്പോള്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവര്‍ക്കൊപ്പം ഷാര്‍ദുല്‍ താക്കൂര്‍ പേസ് ബോളിങ് നിരയില്‍ ഇടം പിടിച്ചു.

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍.