ലോട്ടറി കേസുകള്‍ മാത്രം അന്വേഷിക്കാനായി പ്രത്യേക ക്രൈംബ്രാഞ്ച് സംഘം രൂപീകരിക്കുന്നു. ലോട്ടറി കേസുകളുടെ വിചാരണക്കായി പ്രത്യേക കോടതി വേണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തു നിന്നും പ്രതിവർഷം 200 കോടിയലധികം രൂപ ഒറ്റ നമ്പർ വ്യാജ ലോട്ടറി മാഫിയ നേടുന്നുവെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. അന്നെടുത്ത കേസുകള്‍ കൃത്യമായി മുന്നോട്ടുപോകാൻ ക്രൈം ബ്രാഞ്ചിനും ലോക്കൽ പൊലീസിനും കഴി‌ഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിന് കീഴിൽ ഒരു എസ്പിയും രണ്ടും ഡിവൈഎസ്പിമാരും അടങ്ങുന്ന ഒരു യൂണിറ്റിന് ശുപാർശ നൽകിയിരിക്കുന്നത്. സർക്കാർ ലോട്ടറിക്കുണ്ടാകുന്ന ഭീമമായ നഷ്ടം തടയാൻ പുതിയ യൂണിറ്റ് വേണമെന്ന നിലപാടിലാണ് ധനവകുപ്പ്. അതിനാൽ പുതിയ തസ്തികള്‍ സൃഷ്ടിച്ച് വൈകാതെ ധനവകുപ്പ് ഉത്തരവിറക്കിയേക്കും.