പി.കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതിയിൽ കേസെടുക്കാനാകില്ലെന്ന്, തൃശൂർ റേഞ്ച് ഐ.ജി.ഡി.ജി.പി ക്ക് റിപ്പോർട്ട് നൽകി. പെൺകുട്ടിയോ ബന്ധുക്കളോ പരാതിയോ മൊഴിയോ നൽകിയിട്ടിലെന്ന് റിപ്പോർട്ട്. പെൺകുട്ടിയെ നേരിൽ കണ്ടു ചോദിച്ചിട്ടും, പരാതി ഉന്നയിച്ചില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് മറ്റ് പരാതികളെന്നും പോലീസ്. പെൺകുട്ടിക്ക് പരാതിയില്ലെങ്കിൽ കേസെടുക്കാനാവില്ലെന്ന് നിയമോപദേശ൦