ബിഷപ്പിനെതിരെയുള്ള പരാതി ആദ്യം മുക്കിയത് മദര്‍ ജനറാളെന്ന് സിസ്റ്റര്‍ അനുപമ. ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കിലാണ് സിസ്റ്റര്‍ അനുപമയുടെ പ്രതികരണം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ  നല്‍കിയ ലൈം​ഗിക പീഡന പരാതിയില്‍ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുകയാണ്.
ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതിയില്‍ സാക്ഷികളുടെ മൊഴികളില്‍ വൈരുദ്ധ്യമെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാതെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് അന്വേഷണസംഘം വിശദമാക്കി.