ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ രോഹിത് ശർമ്മയെ ഓപ്പണറാക്കണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. പരമ്പരയിൽ ഇന്ത്യൻ ഓപ്പണിങ് സഖ്യം ദയനീയ പ്രകടനമാണ് നടത്തിയത്.  ഇതിനെതിരെ മുൻ ഇന്ത്യൻ താരങ്ങൾ രംഗത്ത് വരുകയും ചെയ്തിരുന്നു.

അഞ്ചാം ടെസ്റ്റില്‍ കെഎല്‍ രാഹുലിനു പകരം പൃഥ്വി ഷാ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ പൃഥ്വി ഷായ്ക്ക് മുമ്പ് രോഹിത് ശര്‍മ്മക്ക് അവസരം നൽകണമെന്നാണ് സെവാഗിന്റെ നിലപാട്.