സുപ്രീം കോടിയുടെ പരമാധികാരി ചീഫ് ജസ്റ്റിസ് ആണെന്ന കാര്യത്തില്‍ സംശയമില്ലെന്നു സുപ്രീം കോടതി. കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് വീതംവച്ചു നല്‍കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണ്. ബെഞ്ചുകള്‍ക്കു കേസുകള്‍ നല്‍കേണ്ടത് കൊളിജീയം ആണെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

മുന്‍ നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷന്‍ ആണ് ഹര്‍ജി നല്‍കിയത്. ശാന്തിഭൂഷന്റെ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസിനെയും എതിര്‍കക്ഷിയാക്കിയിരുന്നു.