രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻ മേജർ മനോജ് കുമാറിന്റെ മാതാപിതാക്കൾ അവഗണനയിൽ. ജീവിക്കാൻ ഇരുട്ടിൽ തപ്പുകയാണ് മനോജിന്റെ അച്ഛനും അമ്മയും.ഒറ്റപ്പെടലും മകൻ നഷ്ടപെട്ട വേദനയും അതോടൊപ്പം സാമ്പത്തിക പ്രതിസന്ധി കൂടി രൂക്ഷമായതോടെ വാര്ധക്യജീവിതം അസഹനീയമായിരിക്കുകയാണ് ഇവർക്ക്.

2016 മെയ് 31 നു ആണ് മനോജ് പുൽഗാവിൽ നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെടുന്നത്. മരണാനന്തരം ലഭിച്ച സാമ്പത്തിക സഹായവുമായി ഭാര്യ കർണാടകയിലേക്ക് പോയി പിന്നീട് ഇതുവരെ അവരെ ഈ അച്ഛനും അമ്മയ്‍ഹും കണ്ടിട്ടേയില്ല.ഇൻഷുറൻസ് ക്ലെയിമും ലഭിച്ചില്ല.ഏക മകനായ മനോജ് നഷ്ടപ്പെട്ടു,താങ്ങും തണലുമാകേണ്ടിയിരുന്ന മരുമകളും ഉപേക്ഷിച്ചു.തലചായ്ക്കാൻ ഒരു കൂര വേണമെന്ന ആഗ്രഹവുമായി സർക്കാരുകളെ സമീപിച്ചു സർക്കാർ വീട് വാഗ്ദാനം ചെയ്യുകയും ചെയ്തു കടലാസ്സിൽ ഒതുങ്ങി.
ലോകത്തിന്റെ ഏതു കോണിൽ നിന്നും ജന്മദിനത്തിന് ആശംസകളും സമ്മാനവുമായി എത്തുന്ന മകന്റെ ഓർമകളാണ് ഈ അച്ഛനിന്നും ബാക്കി.നഷ്ടപ്പെട്ട മകന്റെ കണ്ണീരോർമകളാണ് ഈ അമ്മയുടെ മുതൽക്കൂട്ട്.രാജ്യത്തിൻറെ സുരക്ഷക്കായി ജീവൻ നഷ്ടപെടുത്തിയവരുടെ കുടുംബങ്ങലെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കൂടി രാജ്യത്തെ ഭരണകൂടം ഏറ്റെടുക്കണമെന്നു ഓരോ കുടുംബവും നമ്മളെ ജീവിതം കൊണ്ട് ഓർമിപ്പിക്കുകയാണ്