വയോധികയെ മരുമകള്‍ ക്രൂരമായി മര്‍ദ്ധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ  പുറത്തായി. മരുമകളുടെ അനുവാദമില്ലാതെ അവരുടെ ചെടിയില്‍ നിന്ന് പൂവ് പറിച്ചതിനാണ് അമ്മായിഅമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്.

യശോദ പാല്‍ എന്ന 75 വയസ്സുള്ള വയോധികയെ അവരുടെ മരുമകളായ സ്വപ്ന പാല്‍ തലമുടിയില് പിടിച്ചു മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സംഭവം കണ്ടു നിന്ന അയല്‍വാസിയാണ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പോലീസ് അധികാരികള്‍ക്ക് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ഈ സംഭവത്തെ തുടര്‍ന്ന് സ്വപ്നയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.