20 തീവ്രവാദികള്‍ കാശ്മീരിലേക്ക് നുഴഞ്ഞു കയറി എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ജമ്മു കാശ്മീരില്‍ സൈന്യം അതീവ ജാഗ്രതയില്‍. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ പാകിസ്താന്‍ നിയന്ത്രിത കാശ്മീരില്‍ നിന്ന് വന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇത്രയും തീവ്രവാദികള്‍ ഒരുമിച്ചു ഒരിടത്ത് നുഴഞ്ഞു കയറുന്നത് വളരെ അപൂര്‍വ്വമാണ് അതിനാല്‍ തന്നെ ഒരു ആക്രമണ പരമ്പരയാകാം അവരുടെ ലക്ഷ്യമെന്നു സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിനോടകം തന്നെ ഇവര്‍ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞു പല സ്ഥലങ്ങളിലേക്കും നീങ്ങിയതായാണ് സൂചന.