ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര രക്ഷാസമിതിയുടേതാണ് പ്രഖ്യാപനം. നയതന്ത്ര തലത്തില്‍ വലിയ വിജയമാണ് ഇന്ത്യ നേടിയത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെ ചൈന മാത്രമാണ് എതിര്‍ത്തിരുന്നത്. എന്നാല്‍ രാജ്യാന്തര തലത്തിലെ സമ്മർദ്ദം നിമിത്തം ചൈന നിലപാട് മയപ്പെടുത്തുകയായിരുന്നു.