ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷം 18 സീറ്റുകള്‍ നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍. 2004ന് സമാനമായ സാഹചര്യം ആണ് ഉണ്ടായതെന്നും സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം, വയനാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പോളിങ് ശതമാനം വര്‍ധിച്ചത് അനുകൂലമാകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം കോടിയേരി പറഞ്ഞു.ബിജെപി പലയിടത്തും യുഡിഎഫിന് വോട്ടുമറിച്ചെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ന്യൂനപക്ഷ വോട്ടുകളില്‍ ഏകീകരണമുണ്ടായത് എല്‍ഡിഎഫിന് അനുകൂലമായെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.