66-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റി വെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമേ ഇനി ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഉണ്ടാകു എന്ന് ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് വിഭാഗമാണ് അറിയിച്ചത്.

എല്ലാവര്‍ഷവും ഏപ്രിലിലാണ് ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപനം നടത്തുന്നത്. എന്നാല്‍ ഈ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റി വെച്ചത്. മെയ് മൂന്നിനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.